9.2 C
London
Tuesday, April 21, 2026

രൂപ 100ലേക്ക് കൂപ്പുകുത്തുമോ?; വിദഗ്ധര്‍ പറയുന്നത്

- Advertisement -spot_img

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം നൂറ് എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 95 ഡോളര്‍ തൊട്ടിരിക്കുകയാണ് രൂപയുടെ മൂല്യം.

രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. മേഖലയില്‍ വീണ്ടും സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് വര്‍ധിച്ചിരിക്കുന്നത്. എന്നിരുന്നാലും ഈ സമയപരിധിയുടെ ഉറപ്പ് ഇപ്പോഴും സംശയാസ്പദമായി തുടരുകയാണ്. പ്രത്യേകിച്ച് അമേരിക്ക അടുത്തിടെ മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചതിനാല്‍, സ്ഥിതിഗതികള്‍ മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചാല്‍ എണ്ണവില വീണ്ടും കുതിച്ചുയരും. ഇത് ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. അങ്ങനെ സംഭവിച്ചാല്‍ വീണ്ടും രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇറാന്‍ ഉള്‍പ്പെടുന്ന സംഘര്‍ഷം തുടരുകയാണെങ്കില്‍ രൂപ 100 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

സംഘര്‍ഷത്തിന് മുമ്പുതന്നെ, ഓഹരി വിപണിയില്‍ നിന്നുള്ള നിരന്തരമായ മൂലധന ഒഴുക്ക് കാരണം രൂപ താഴേക്കുള്ള സമ്മര്‍ദ്ദം നേരിടുകയായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എണ്ണവിലയിലെ കുതിച്ചുചാട്ടം ഇന്ത്യയുടെ വെല്ലുവിളികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here