16.1 C
London
Sunday, April 19, 2026

റോളര്‍ സ്‌കേറ്റിംഗ്: വയനാട് സ്വദേശിക്ക് മൂന്നാം സ്ഥാനം

- Advertisement -spot_img

പുല്‍പ്പള്ളി: കേരള റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ കോവളത്ത് സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തില്‍ സ്‌കൂട്ടര്‍ സ്‌കേറ്റിംഗ് വിഭാഗത്തില്‍ വയനാട് സ്വദേശിക്ക് മൂന്നാം സ്ഥാനം. മുള്ളന്‍കൊല്ലി പുലികുത്തിയില്‍ ജോണ്‍സണ്‍-ഷൈനി ദമ്പതികളുടെ മകന്‍ എല്‍സണ്‍ ജോണ്‍സാണ് സമ്മാനിതനായത്. പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ജില്ലയെ പ്രതിനിധാനം ചെയ്ത് മൂന്നാം തവണയാണ് മത്സരിച്ചത്. പരിമിത സൗകര്യങ്ങളില്‍ പരിശീലനം നടത്തിയാണ് നേട്ടം കരസ്ഥമാക്കിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here