10.4 C
London
Monday, April 20, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

- Advertisement -spot_img

നിയമസഭാ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ഡോ.ശ്രീധർബാബു അധാൻകിയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ നിർവഹിക്കുന്നു.

കൽപറ്റ:നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍ പ്രക്രിയക്ക് നേതൃത്വം നല്‍കി. റാന്‍ഡമൈസേഷനിലൂടെ മൂന്നു മണ്ഡലങ്ങളിലേക്കുമായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 3440 ഉദ്യോസ്ഥരെ തിരഞ്ഞെടുത്തു.

മാനന്തവാടി മണ്ഡലത്തില്‍ 285, ബത്തേരി മണ്ഡലത്തില്‍ 302, കല്‍പറ്റ മണ്ഡലത്തില്‍ 273 ഉള്‍പ്പെടെ 860 വീതം പ്രിസൈഡിങ് ഓഫിസര്‍മാരും ഫസ്റ്റ് പോളിങ് ഓഫിസര്‍മാരാരെയും തിരഞ്ഞെടുത്തു. മാനന്തവാടിയില്‍ 570, ബത്തേരിയില്‍ 604, കല്‍പറ്റയില്‍ 546 പോളിങ് ഓഫിസര്‍മാരാരെയും തിരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 715 പോളിങ് സ്റ്റേഷനുകളാണുള്ളത്.

കലക്ട്രേറ്റില്‍ നടന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ നിജു കുര്യന്‍, മാന്‍പവര്‍ നോഡല്‍ ഓഫിസര്‍ വി.ടി ഘോളി, ട്രെയ്നിങ് നോഡല്‍ ഓഫിസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫിസര്‍ ജസിം ഹാഫിസ് എന്നിവര്‍ പങ്കെടുത്തു.

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31 മുതല്‍

കൽപറ്റ:നിയമസഭാ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 31ന് ആരംഭിക്കും. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് മാര്‍ച്ച് 31ന് മാനന്തവാടി സെന്റ് പാട്രിക്‌സ് ഹൈസ്‌കൂളിലാണ് പരിശീലനം. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും രണ്ട് ബാച്ചുകളായാണ് പരിശീലനം.

കല്‍പറ്റ നിയോജക മണ്ഡലത്തില്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും കല്‍പറ്റ സെന്റ് ജോസഫ് കോണ്‍വന്റ് സ്‌കൂളില്‍ പരിശീലനം നടക്കും.
ബത്തേരി നിയോജക മണ്ഡലത്തിൽ ഏപ്രില്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയും ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നല്‍കുമെന്ന് നോഡല്‍ ഓഫിസര്‍ ടോമിച്ചന്‍ ആന്ററണി അറിയിച്ചു.

പോസ്റ്റിങ് ഓര്‍ഡറുകള്‍ അതാത് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും കൈപ്പറ്റ് രസീത് പഞ്ചായത്തുകളിലോ മുനിസിപാലിറ്റിയിലോ സമര്‍പ്പിക്കണമെന്നും മാന്‍പവര്‍ നോഡല്‍ ഓഫിസര്‍ വി.ടി ഘോളി അറിയിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here