കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കൽപ്പറ്റ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി എൻ. ഹംസയുടെ വിജയത്തിനായി താഴെത്തട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരിടുന്നതിനും മണ്ഡലത്തിലെ സംഘടനാ സംവിധാനം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുമായി വിപുലമായ പ്രവർത്തന പദ്ധതികൾക്കും കൺവെൻഷൻ രൂപം നൽകി.
എ. യൂസുഫ്, (ജില്ലാ പ്രസിഡന്റ്)
പി.ടി. സിദ്ധീഖ്, മഹ്റൂഫ് കെ (ജനറൽ സെക്രട്ടറിമാർ)
കെപി സുബൈർ (ട്രഷറർ)
ഇ. ഉസ്മാൻ (ജില്ലാ കമ്മിറ്റിയംഗം)
ജംഷീദ (വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്)
ജാഫർ എം (പാർട്ടി മണ്ഡലം സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
പ്രവർത്തകരുടെ ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന കൺവെൻഷൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പുതിയ കരുത്തുപകർന്നു.

