12.9 C
London
Monday, April 20, 2026

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി

- Advertisement -spot_img

. പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.അപര ഭീഷണി ഒഴിവാക്കാൻ എല്ലാ അടവുകളും പ്രയോഗിക്കുകയാണ് സ്ഥാനാർത്ഥികള്‍. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 354 പത്രികകളാണ് തള്ളിയത്.
പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാർത്ഥികള്‍ക്ക് ഇപ്പോഴും അപര ഭീഷണി തുടരുകയാണ്. ഇതില്‍ ആരൊക്കെ പത്രിക പിൻവലിക്കും എന്നത് നാളെയാകും വ്യക്തമാവുക. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനായി പത്രിക കൊടുത്തത് തിരുവനന്തപുരം ഊഴമലയ്ക്കല്‍ നിന്നുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഡി സുരേന്ദ്രൻ നായരാണ്. ഇത് കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടാണെന്നുള്ള ആക്ഷേപം കെ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇന്നലെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 354 പത്രികകള്‍ തള്ളിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here