7.6 C
London
Monday, April 20, 2026

യു ഡി എഫ് സ്ഥാനാർഥി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

- Advertisement -spot_img

മാനന്തവാടി:മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി
സ്ഥാനാർഥിയായി ഉഷ വിജയൻ
 നാമനിർദേശ പത്രിക സമർപ്പിച്ചു. ഭരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌. 
മാനന്തവാടി യു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളും പ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ. എൻ.കെ. വർഗ്ഗീസ്, എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ പത്രി കനൽ കിയത്.
മാനന്തവാടി യു ഡി.എഫ് ഓഫീസിൽ നിന്നും ജില്ലാ യു ഡി.എഫ് കൺവീനർ എച്ച് ബി.പ്രദീപ് മാസ്റ്റർ ജില്ലാ ലീഗ് സെക്രട്ടറി സി. കുഞ്ഞബ്ദുള്ള,ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ എം ജി ബിജു,പി വി ജോർജ്,കമ്മന മോഹനൻ,അഡ്വ. വേണുഗോപാൽ,ശ്രീകാന്ത് പട്ടയൻ,സിൽവി തോമസ്,
ടി.മൊയ്തു,എ എം നിശാന്ത്,ജിൽസൺ തുപ്പുങ്കര,കൊച്ചി ഹമീദ്, കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുള്ള,എ.പ്രഭാകരൻ മാസ്റ്റർ,അസിസ് വാളാട്,ഹാരിസ് കാട്ടിക്കുളം,ശിഹാബ് മലബാർ,മോയി കാസിം,സി അബ്ദുൽ അഷ്‌റഫ്‌,വി എ മജീദ്,ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ,സെൽമമോയി, ചിന്നമ്മ ജോസ്,നാരായണവാര്യർ,എന്നിവരുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് നോമിനേഷൻ നൽകാൻ സബ് കലക്ടർ ഓഫിസിലെത്തിയത്.
രാവിലെ പിതാവിന്റെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹം വാങ്ങിയാണ് പത്രി കനൽ കാനെത്തിയത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here