6.7 C
London
Sunday, April 19, 2026

മെല്ലെ മെല്ലെ തുടങ്ങിയ UDF അനുകൂല കാറ്റ്, തരംഗം ആകും; 100 ലധികം സീറ്റുമായി UDF അധികാരത്തിൽ എത്തും; കെ സി വേണുഗോപാൽ

- Advertisement -spot_img

കെ.മുരളീധരൻ മന്ത്രിയാകും,യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാകും. ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും കെ.മുരളീധരൻ എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മെല്ലെ മെല്ലെ തുടങ്ങിയ UDF അനുകൂല കാറ്റ് UDF തരംഗം ആകും. സമയം കുറച്ച് തന്നാൽ UDF നെ തോൽപ്പിക്കാം എന്ന് കരുതേണ്ട. എല്ലാ തിരഞ്ഞെടുപ്പ് കൺവെൻഷനിലും വലിയ ജനപങ്കാളിത്തം ഉണ്ട്. 100 ലധികം സീറ്റുമായി UDF അധികാരത്തിൽ എത്തും.

വൻ ഭൂരിപക്ഷം ഉള്ള UDF ബെഞ്ചിലേക്ക് മുരളീധരൻ ഉണ്ടാകും. കേവലം ഒരു MLA യെ ആയിരിക്കില്ല വട്ടിയൂർക്കാവിന് ലഭിക്കാൻ പോകുന്നത്. ജീവൻ രക്ഷിക്കുന്ന ആശുപത്രികൾ ആളെ കൊല്ലുന്ന ആശുപത്രികൾ ആയി. വിദ്യാഭ്യാസം, ആളുകൾ ആരും നാട്ടിൽ ഇല്ല വിദേശത്ത് ആണ്. ബന്ധുക്കാരെ പാർട്ടിയിലെ വേണ്ടപ്പെട്ടവരെ പിൻവാതിൽ നിയമനം നടത്തുന്നു.

തിരഞ്ഞെടുപ്പിൽ ബിജെപി സിപിഐഎം ഡീൽ ഉണ്ട്. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള മണ്ഡലങ്ങളിൽ സിപിഐഎമ്മിന് വിജയിക്കാൻ സ്ഥാനാർഥികളെ അഡ്ജസ്റ്റ് ചെയ്തു. നേരെ തിരിച്ചും ഉണ്ട്. പിണറായി വിജയൻ NDTV യിൽ ഇന്റർവ്യൂ മലയാളത്തിൽ കൊടുത്തിരിക്കുന്നു. ഇന്റർവ്യൂയിൽ രാഹുൽ ഗാന്ധിയെ ബിജെപി ഏജന്റ് എന്ന് പറഞ്ഞു.

ബിജെപിക്ക് വേണ്ടി നാക്ക് വാടകക്ക് എടുത്ത് സംസാരിക്കുന്നവർ ആയിട്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറരുത്. നാല് വോട്ടിന് വേണ്ടി സിപിഐഎം ബിജെപി പിന്തുണ കൊടുക്കുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ നയാ പൈസ കയ്യിൽ ഇല്ലാതെ യാത്ര ചെയ്യാൻ അവസരം ഉണ്ടാകും. സഖാക്കൾ അത് കളിയാക്കും. അത് KSRTC യെ നഷ്ടത്തിൽ ആക്കാൻ അല്ല. തെലങ്കന, കർണാടക നടപ്പിലാക്കി.ജൂൺ മുതൽ ക്ഷേമ പെൻഷൻ 3000 ആകും. കോളേജിൽ പോകുന്ന പെൺകുട്ടികൾക്ക് 1000 രൂപ നൽകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here