16.1 C
London
Sunday, April 19, 2026

ഫണ്ട് കിട്ടിയില്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിൽ

- Advertisement -spot_img

കൽപ്പറ്റ :നടപ്പ് സാമ്പത്തിക വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിൽ സർക്കാർ ബജറ്റിൽ വകയിരുത്തിയ തുക മാർച്ച് മാസം അവസാനിക്കാറായപ്പോഴും ലഭിക്കാത്തതിനാൽ വളരെയധികം ആശങ്കയിലാണ് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും .
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രവർത്തികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരത്തിൽ വരുന്നതിന്റെ കാലതാമസവും പദ്ധതി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . പുതിയ ഭരണസമിതികൾ അധികാരം ഏറ്റെടുത്തതിനു ശേഷം പദ്ധതി പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടപ്പിലാക്കിയെങ്കിലും പഞ്ചായത്തുകൾക്ക് ലഭിക്കാനുള്ള വികസന ഫണ്ടിന്റെ 3 ഗഡു മാത്രമേ ലഭ്യമായിട്ടുള്ളൂ. വർഷംതോറും മാർച്ച് മാസത്തിൽ നടപ്പിലാക്കുന്ന ട്രഷറി നിയന്ത്രണം ഈ വർഷം ഈ മാസം 24 -ന് ശേഷം നടപ്പിലാക്കാൻ സാധ്യതയുള്ളതിനാലും പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ ബില്ലുകൾ നൽകാൻ
നാളെ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. 10 ലക്ഷം വരെയുള്ള ബില്ലുകൾ മാത്രമെ മാറൂവെന്ന നിയന്ത്രണം കൂടി ഉള്ളപ്പോൾ ജില്ലാ പഞ്ചായത്തുൾപ്പടെ വലിയ പദ്ധതികൾ നടപ്പിലാക്കുന്നവർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സമയം കഴിഞ്ഞിട്ടും നാലാം ഗഡു ലഭ്യമാക്കാത്തത് വളരെയേറെ പ്രയാസങ്ങൾ നേരിടുന്നുണ്ട് .
ജില്ലാ പഞ്ചായത്തിന് അവസാന ഗഡുമായി 6.56 കോടി ഇനിയും ലഭിക്കാൻ ഉള്ളപ്പോൾ ഫണ്ട് ഇല്ലാത്തതു കൊണ്ട് മാത്രം നടപ്പിലാക്കിയ പദ്ധതികളുടെ ബില്ലുകൾ മാറാനായിട്ടില്ല. ഇത്തരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ ഈ വർഷത്തെ പദ്ധതി നടത്തിപ്പിനെ മാത്രമല്ല അടുത്ത വർഷത്തെ പദ്ധതിയെയും ഗണ്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here