13.1 C
London
Monday, April 20, 2026

തുടര്‍ച്ചയായ മൂന്ന് തവണ എല്‍ഡിഎഫിനൊപ്പം 51 മണ്ഡലങ്ങള്‍; പകുതി സീറ്റുകള്‍ മാത്രം യുഡിഎഫിന്; മുന്‍തൂക്കം സിപിഎമ്മിന്

- Advertisement -spot_img

തിരുവനന്തപുരം: സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, മുന്‍തൂക്കമാര്‍ക്കെന്ന് പ്രവചിക്കുക അസാധ്യം. ഇരുമുന്നികളും തുല്യപ്രതീക്ഷയില്‍ തുടരുമ്പോള്‍ കഴിഞ്ഞ മുന്ന് തവണത്തെ തെരഞ്ഞെടുപ്പ് പാറ്റേണ്‍ പരിശോധിച്ചാല്‍ സിപിഎമ്മിനോടാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ചേര്‍ന്നു നിന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവ വരുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകമാകും. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടിയായ മുസ്ലീം ലീഗ് ആണ്.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ പാറ്റേണ്‍ പരിശോധിച്ചാല്‍ 140 സീറ്റുകളില്‍ 51 സീറ്റുകള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇതില്‍ 39 എണ്ണം സിപിഎം, 12 സീറ്റുകള്‍ സിപിഐ എന്നിങ്ങനെയാണ്. എന്നാല്‍ ഇത്തരത്തില്‍ യുഡിഎഫിന് 26 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. മുസ്ലീം ലീഗിന് പതിനാലും കോണ്‍ഗ്രസിന് പന്ത്രണ്ടുമാണ്.

സിപിഎമ്മിനൊപ്പം ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ധര്‍മ്മടം, തലശേരി, മട്ടന്നൂര്‍, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പൊന്നാനി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, പുതുക്കാട്, വൈപ്പിന്‍, ദേവികുളം, ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍, ആരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, കൊട്ടാരക്കര, കൊല്ലം, ആറ്റിങ്ങല്‍, വാമനപുരം, നെയ്യാറ്റിന്‍കര എന്നിങ്ങനെയാണ്. സിപിഐ കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, കയ്പമംഗലം, പീരുമേട്, വൈക്കം, ചേര്‍ത്തല, അടൂര്‍, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, ചിറയന്‍കീഴ് എന്നിങ്ങനെയാണ്.

കഴിഞ്ഞ മുന്ന് തെരഞ്ഞെടുപ്പുകളില്‍ മുന്നണിയെ കൈവിടാത്ത മണ്ഡലങ്ങള്‍

മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മുസ്ലീം ലീഗും ഇരിക്കൂര്‍, പേരാവൂര്‍, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, പാലക്കാട്, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമാണ് തുടര്‍ച്ചയായി വിജയം നേടിയത്.

അതേസമയം ഈ ഉറച്ച സീറ്റുകളുടെ കാര്യത്തില്‍ ചില പൊരുത്തക്കേടുകളുമുണ്ട്. സിപിഎമ്മിന്റെ 39 സീറ്റുകളില്‍ രണ്ടെണ്ണം ഉപതെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു: 2012-ലെ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എയായിരുന്ന ആര്‍. ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചതും, 2019-ലെ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതും ഇതിന് ഉദാഹരണങ്ങളാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here