5 C
London
Monday, April 20, 2026

ടി സിദ്ധിഖിനായി യുവജനങ്ങളെ അണിനിരത്തിയുള്ളപ്രചരണപരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്

- Advertisement -spot_img


കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ വിജയത്തിനായി വിവിധ പ്രചരണ പരിപാടികളുമായി യൂത്ത്‌കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ പോസ്റ്റര്‍ പ്രചരണത്തോടെ ആരംഭിക്കുന്ന ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ ‘സ്ട്രീറ്റ് വിത്ത് സിദ്ധിഖ്’, ‘ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍’, ‘നൈറ്റ് വാക്ക്’ ഉള്‍പ്പെടെ വിവിധപരിപാടികളോടെ ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ലാ യൂത്ത്‌കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍ പറഞ്ഞു. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രവര്‍ത്തനഫലമായി വയനാട്ടില്‍ നെറ്റ്, നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരായ 147-ഓളം വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചപ്പോള്‍, അവരുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള നടപടികളും എം എല്‍ എയുടെ നേതൃത്വത്തിലാണ് നടന്നത്. മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ എം എല്‍ എ നടപ്പിലാക്കിയ സ്പാര്‍ക്ക് പോലുള്ള പദ്ധതികളിലൂടെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസപരമായ കഴിവുകളെ പരിപോക്ഷിക്കാന്‍ സാധിച്ചു. മത്സരപരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തും ആത്മവിശ്വാസം നല്‍കുന്ന ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എന്‍ട്രന്‍സ് കോച്ചിംഗ്, മികച്ച വിജയം നേടുന്ന വിദ്യാര്‍ഥികളെ ആദരിക്കല്‍, മത്സരപരീക്ഷകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ അദ്ദേഹം നടത്തിയത്. ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി നിരന്തരം ഇടപെടല്‍ നടത്തുന്ന ടി സിദ്ധിഖിന്റെ വിജയത്തിനായി യുവതയെ അണിനിരത്തിക്കൊണ്ട് വരുംദിവസങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here