9.5 C
London
Monday, April 27, 2026

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

- Advertisement -spot_img

തിരുവനന്തപുരം: ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനെക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എല്‍ നിനോ’ പ്രതിഭാസമാണ് മഴ കുറയാണ്‍ കാരണമാകുകയെന്നാണ് വിലയിരുത്തല്‍.ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക്(എന്‍ഒഎഎ) പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയില്‍ ചൂടുയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.

എന്‍ഒഎഎ.യുടെ കാലാവസ്ഥാ പ്രവചന സെന്ററിന്റെ (സിപിസി) നിരീക്ഷണത്തില്‍ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എന്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്. ചരിത്രപരമായി ഇന്ത്യയില്‍ എല്‍നിനോ കാലത്ത് വരുന്നു. 1980 മുതല്‍ 14 തവണ എല്‍ നിനോ ഉണ്ടായി. ഇതില്‍ ഒന്‍പത് തവണയും മണ്‍സൂണ്‍ മഴ സാധാരണയി ലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ല്‍ എല്‍ നിനോ ഉണ്ടായിട്ടും ഇന്ത്യയില്‍ മണ്‍സൂണ്‍കാലം സാധാരണമായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here