13.1 C
London
Monday, April 20, 2026

കളരിയാണ് ലഹരി; വാളാടിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

- Advertisement -spot_img

​വാളാട്: ഒയാസിസ് ഫിറ്റ്‌നസ് അക്കാദമിയിലെ കടത്തനാട് ചേകോർ കളരി സംഘത്തിന്റെ കളരി പരിശീലന ക്ലാസിൽ എക്സൈസ് വിമുക്തി മിഷൻ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ‘കളരിയാണ് ലഹരി’ എന്ന പ്രമേയത്തിലൂന്നിയായിരുന്നു പരിപാടി.
​പരിശീലന ക്ലാസിൽ നാഷണൽ അത്‌ലറ്റ് അശ്വതി ബാലൻ സ്വാഗതം ആശംസിച്ചു. കളരി ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. കൗമാരക്കാരിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക വിനോദങ്ങളും ആയോധനകലകളും വലിയൊരു പ്രതിരോധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
​ഒയാസിസ് ഫിറ്റ്‌നസ് അക്കാദമി സി.ഇ.ഒ പ്രസാദ് ആലഞ്ചേരി ചടങ്ങിന് നന്ദി പ്രകാശനം നടത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here