10.8 C
London
Sunday, April 19, 2026

ആൽഫ പാലിയേറ്റിവ് ഇഫ്ത്താർ സംഗമവുംആൽഫ പ്രവർത്തന ഫണ്ട്‌ സമാഹരണ പോസ്റ്റർ പ്രകാശനവും നടത്തി

- Advertisement -spot_img


കൽപ്പറ്റ: : ആൽഫ പാലിയേറ്റിവ് കെയർ ലിങ്ക് സെന്റർ കൽപ്പറ്റ ചുണ്ടേലിന്റെ ആഭിമുഖ്യത്തിൽ 1921′ ഇല്ലം ഹെറിറ്റേജിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആത്മീയ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ ഇരുന്നുറിലേറെ വ്യക്തികൾ ഉൾപ്പെടെ പങ്കെടുത്ത സംഗമത്തിൽ, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി, വൈത്തിരി, പോഴുതന, മേപ്പാടി ഗ്രാമപഞ്ചായത്ത് എനിവിടങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി വി രാജൻ ഉത്ഘാടനം നിർവഹിച്ച സംഗമത്തിൽ, വൈസ് പ്രസിഡന്റ് ശ്രീമതി വത്സല സദാനന്ദൻ, ബ്ലോക്ക്‌ മെമ്പർമാർ എം വി വിജേഷ്, തെസ്നി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെനീഷ്, ഷൈനി ദേവസി, എൽസി ജോർജ്, കെ കെ തോമസ് തുടങ്ങിയവരും, ജോണി പാറ്റാനി, പി എ ജോസഫ്, ഫ്രാൻസിസ് സാറ്റോ, എം എം അബ്രഹാം എന്നിവർ സംസാരിച്ച യോഗത്തിൽ ഖജാൻജി ശ്രീ ഡെൻസി ജോൺ സ്വാഗതവും സെക്രട്ടറി ശ്രീ എം വേലായുധൻ നന്ദിയും പ്രകാശിപ്പിച്ച യോഗത്തിൽ പ്രസിഡന്റ്‌ ശ്രീ ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. ഇഫ്താർ സംഗമവേദിയിൽ വെച്ചു സ്കൂൾ അധ്യാപകർ, PTA അംഗങ്ങൾ,
രാഷ്ട്രീയ സംഘടന പ്രതിനിധികൾ, വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ്, ഓൾ കേരള ഫോട്ടോ ഗ്രാഫഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമ്മിതി, വിവിധ മതസ്ഥാപന കമ്മിറ്റികൾ, ക്ലബുകൾ, സീനിയർ ചേമ്പർ, സീനിയർ സിറ്റിസൺ ഫോറം, ബാങ്ക്, പോസ്റ്റൽ, ഗവൺമെന്റ് ജീവനക്കാർ, Mec7 ഹെൽത്ത് ക്ലബ്, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ,ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, പള്ളി കമ്മിറ്റി ഭാരവാഹികൾ, ലീഗൽ സർവീസ് സൊസൈറ്റി യുവജന സംഘടനകൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ സുസ്ത്യർഹമായി പ്രവർത്തിക്കുന്നവരെല്ലാം, ആൽഫ പാലിയേറ്റീവ് കൽപ്പറ്റ ലിങ്ക് സെൻറ്ററിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അറിയിക്കുകയുണ്ടായി. പ്രസിഡണ്ട് ശ്രീ ഷാജി തദ്ദേവൂസ്, സെക്രട്ടറി ശ്രീ എം വേലായുധൻ ഖജാൻജി ശ്രീ ഡെൻസി ജോൺ, ശ്രീ വി പി സക്കീർ എന്നിവർ ആൽഫയുടെ പ്രവർത്തനങ്ങളെ കുറച്ചു സംഗമത്തിൽ വിശദീകരിച്ചു സംസാരിച്ചു. ആൽഫ പാലിയേറ്റീവ് ധനസമാഹരണ പരിപാടിയുടെ പോസ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി വി രാജൻ നിർവഹിച്ചു. ആദ്യത്തെ കൂപ്പൺ വിതരണ ഉത്ഘാടനം വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ശ്രീ ജോണി പറ്റാനി, ഇല്ലം ഹോം സ്റ്റേ പ്രൊപ്രൈറ്റർ ശ്രീ അലി അക്ബറിനും, ശ്രീ മുല്ല സിദ്ധിഖിനും നൽകി നിർവഹിച്ചു. അൽഫാ പാലിയേറ്റീവ് കെയർ സെൻറ്ററിലെ ഒരു വർഷത്തെ പ്രവർത്തനത്തിനു ശേഷം വിരമിച്ച, സ്റ്റാഫ് നേഴ്സ് ശ്രീമതി കെ പി ഷബാന, ഫിസിയോ തെറാപ്പിസ്റ്റ് ശ്രീമതി റിഷാന നസ്രിൻ,
ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റ് ശ്രീമതി എം പി സെറീന എന്നിവരെ മെമെന്റോ നൽകി ആദരിച്ചു. സംഗമത്തിന് കെ എസ് ജോയി, പി ഡി മൈക്കിൾ, കബീർ സന ഹാർഡ് ware, ഷിനിൽ തോമസ്, സാവിത്രി, ലുസി ജോസഫ്, എസ് പി ഷൈല, ബെന്നി തോമസ്, വർഗീസ് ലുയീസ്, സ്റ്റാഫ്‌ അംഗങ്ങളായ ജോഷ്മ ജോണി, അനീറ്റ കെ ബെന്നി, പി കെ മുഹമ്മദ്‌, ആർ സുശീല, പി പി ഷൈനി എന്നിവർ നേതൃത്വം നൽകി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here