15.8 C
London
Wednesday, April 22, 2026

വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി.പ്രതിഷേധവുമായി കോൺഗ്രസ്‌

- Advertisement -spot_img

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട്‌ വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ പൊതു ജനങ്ങൾക് തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കൊട്ടിയാഘോഷിച്ചു ഉത്ഘാടനം നടത്തുകയും പൊതുജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വരവേൽക്കുകയും ചെയ്തത് എന്നാൽ ഉത്ഘാടന ദിവസം തന്നെ വാഹനാപകടം പറ്റി എത്തിയ വ്യക്തിക്ക്‌ സി ടി സ്കാൻ ആവശ്യം വന്നപ്പോൾ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.ഇന്നലെ നടന്ന ഉത്ഘാടന പരിപാടി ഇലക്ഷൻ കണ്ടുള്ള ഗിമിക്കി നാടകമാണെന്ന് ആരോപിച്ച് ബ്ലോക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ സി ടി സ്കാൻ പ്രവർത്തിക്കാനുള്ള പേപ്പർ വർക്കുകൾ പൂർത്തി ആയിട്ടില്ലെന്നും മന്ത്രിയുടെ നിർബന്ധപ്രകാരമാണ് ഉത്ഘാടനം നടത്തിയതെന്നും ഒരു മാസം കൊണ്ട് മാത്രമേ പ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളുവെന്നും സൂപ്രന്റ് വ്യക്തമാക്കി.ഉപരോധ സമരം ഡി സി സി ജനറൽ സെക്രട്ടറി എം ജി ബിജു ഉത്ഘാടനം ചെയ്തു.ബ്ലോക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എ എം നിശാന്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,മുജീബ് കോടിയോടാൻ,ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ,സി എച്ച് സുഹൈർ,ടോമി ഓടക്കൽ,സലാം കുഴിനിലം,ശരത് കാട്ടിക്കുളം,ബഷീർ ചക്ക,യുനുസ് പിലാക്കാവ്,മഷ്ഹൂദ് പി ടി തുടങ്ങിയവർ നേതൃത്വ നൽകി.മെഡിക്കൽ കോളേജ് വിഷയത്തിൽ ഇരുട്ടിൽ തപ്പുന്ന സംസ്ഥാന സർക്കാരിനും സ്ഥലം എം എൽ എ യും മന്ത്രിയുമായ ഓ ആർ കേളുവിനെതിരെയും അടുത്ത ദിവസം വയനാട് മെഡിക്കൽ കോളേജിലേക്ക് ജനകീയ മാർച്ച് നടത്തുമെന്നും കോൺഗ്രസ്‌ അറിയിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here