15.8 C
London
Wednesday, April 22, 2026

മാര്‍ച്ചും ധര്‍ണയും നടത്തി.

- Advertisement -spot_img

സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധര്‍ണ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫറസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ക്ഷേമ പെന്‍ഷന്‍ കേന്ദ്ര വിഹിതം 200 രൂപയില്‍ നിന്ന് 5000 രൂപ ആക്കി ഉയര്‍ത്തുക, നിര്‍ത്തലാക്കിയ റെയില്‍വേ യാത്ര നിരക്ക് പുനസ്ഥാപിക്കുക, എല്‍ഡര്‍ ലൈന്‍ 14567 എടുത്തു മാറ്റുന്നത് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കെ ഉണ്ണിക്കൃഷ്ണന്‍ മാസ്റ്റര്‍, പി അപ്പന്‍ നമ്പ്യാര്‍, വേണു മുള്ളാട്ട് , പി ജെ ആന്റണി എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറിമാരായ എം ടി ഫിലിപ്പ്, കെ കെ വിശ്വനാഥന്‍, കുര്യാക്കോസ് മാസ്റ്റര്‍ ബത്തേരി, യുകെ നാരായണന്‍ നായര്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here