16 C
London
Wednesday, April 22, 2026

തോട്ടം തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി

- Advertisement -spot_img

മേപ്പാടി: കേരളത്തിലെ മുന്നര ലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികളുടെ വേതനം അധ്വാനഭാരം വർധിപ്പിക്കാതെ പുതുക്കി നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് വയനാട് എസ്റ്റേറ്റ്ലേബർ യൂണിയൻ (സി.ഐ.ടി.യു) കൽപറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് മേപ്പാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ പത്ത് വർഷമായി അധ്വാനഭാരം വർധിപ്പിച്ചിട്ടില്ല. പത്ത് വർഷമായി കുലി പുതുക്കാൻ സമരം നടത്തിയിട്ടില്ല, കഴിഞ്ഞ പത്ത് വർഷമായി തോട്ടം മേഖലയിൽ പണി മുടക്ക് നടത്തിയിട്ടില്ല. 48 രുപയാണ് കൂലി വർധിപ്പിച്ചത്
കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന വൈ: പ്രസിഡൻ്റ് സി.എച്ച്. മമ്മി ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡൻ്റ് പി.സി. ഹരിദാസൻ അധ്യക്ഷനായിരുന്നു. കെ.ടി. ബാലകൃഷ്ണൻ.
യു. കരുണൻ , കെ. ശാന്ത, ടി.ആർ. ശ്രീധരൻ ,
എം.കെ. പുഷ്പ, പി.വി. സ്മിത, കെ.രാജൻ, ശങ്കരനാരായണൻ , പി.വി.സുരേഷ് . എം. സുരേഷ് ബാബു, പാത്തുമ്മ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here