7.4 C
London
Thursday, April 23, 2026

കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ കല്‍പ്പറ്റയില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു

- Advertisement -spot_img

കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്‍ കല്‍പ്പറ്റയില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. എസ്പി ഓഫീസിന് സമീപം മണിയങ്കോട് റോഡിലാണ് കളരി ആരംഭിക്കുന്നത്. ഉദ്ഘാടനം എട്ടിന് രാവിലെ 10.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കുമെന്ന് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എഫ്. തോമസ് ഗുരുക്കള്‍, സെക്രട്ടറി കെ.എസ്. വിപിന്‍കുമാര്‍, പരിശീലകരായ ടി.എന്‍. നിഷാദ്, എം.എസ്. ഗണേഷ് ഗുരുക്കള്‍, എ.കെ. റിഷാദ്, കെ.കെ. ബോബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, എമിലി ഡിവിഷന്‍ കൗണ്‍സിലര്‍ ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും. കളരി അഭ്യാസ പ്രകടനം ഉണ്ടാകും.
ജില്ലയില്‍ ഫൗണ്ടേഷന്റെ മൂന്നാമത് പരിശീലന കേന്ദ്രമാണ് കല്‍പ്പറ്റയിലേത്. അമ്പലവയല്‍ മഞ്ഞപ്പാറ, മാനന്തവാടി കമ്മന എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങള്‍. എഴിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കല്‍പ്പറ്റ കേന്ദ്രത്തില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ കളരി പരിശീലനം സൗജന്യമായി നല്‍കും. ഈ മാസങ്ങളില്‍ ഞായറാഴ്ചകളില്‍ കുട്ടികള്‍ക്ക് വ്യക്തിത്വ വികസനം, പക്ഷി നിരീക്ഷണം, വിത്ത് ശേഖരണം, മാഗസിന്‍ തയാറാക്കല്‍, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ എന്നിവയില്‍ ക്ലാസ് നല്‍കും. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് കളരിയില്‍ പ്രായഭേദമന്യേ പരിശീലനം സൗജന്യമായിരിക്കും. നിലവില്‍ കമ്മന, മഞ്ഞപ്പാറ കേന്ദ്രങ്ങളിലായി 300 പേര്‍ കളരി അഭ്യസിക്കുന്നുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here