10.2 C
London
Thursday, April 23, 2026

യുപിഐ ഉപയോഗിച്ചാണോ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്?; ഏപ്രില്‍ ഒന്നുമുതല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ മാറ്റം, വിശദാംശങ്ങള്‍

- Advertisement -spot_img

ന്യൂഡല്‍ഹി: ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു.

ഇനി മുതല്‍ യുപിഐ അടിസ്ഥാനമാക്കി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പ്രത്യേകം പരിഗണിക്കില്ല. ഏപ്രില്‍ ഒന്നുമുതല്‍ ഓരോ മാസവും അനുവദിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണത്തില്‍ ഇതും ഉള്‍പ്പെടുത്തും. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.

നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.

എടിഎമ്മുകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി ഇടപാട് നടത്തുന്നതാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍. ഇത് ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here