13.8 C
London
Wednesday, April 29, 2026

ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വച്ചു

- Advertisement -spot_img

പിണങ്ങോട് : ലൈഫ് ഭവന പദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിക്കാനുള്ള നടപടികൾ വെങ്ങപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു.
കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല.

പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ വിളിച്ചു ചേർത്ത ലൈഫ് ഗുണഭോക്താക്കളുടെ പ്രത്യേക യോഗത്തിൽ 20 പേർക്ക് ആദ്യഗഡു നൽകാൻ തീരുമാനിച്ചു. ഗുണഭോക്താക്കളിൽ ഒരാളുടെ എഗ്രിമെന്റ് പേപ്പർ സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജാസർ പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷീജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന മുജീബ്, മിഥില, മെമ്പർമാരായ സലീം, ശ്രീജിത്ത്‌, രമേശ്‌ ബാബു, വസന്ത, ഷമീറ മുത്തലിബ്, നിജി കുമാരി, വി ഇ ഒ മാരായ സുഭാഷ്, ജസ്‌മൽ എന്നിവർ സന്നിഹിതരായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here