8.2 C
London
Wednesday, April 29, 2026

‘നല്ലത് മാത്രമേ സംഭവിക്കൂ’; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്

- Advertisement -spot_img

നടൻ വിജയ്‌യുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയെക്കുറിച്ചാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സം​ഗീത നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 27 നായിരുന്നു സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ്.

എക്സിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളെ ആശംസിച്ചു കൊണ്ടാണ് വിജയ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. “തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതു പരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ.

നാളത്തെ സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പോകുന്ന നിങ്ങളെല്ലാവരും, ഉത്കണ്ഠയും ഭയവും ധൈര്യവുമില്ലാതെ ഈ പരീക്ഷയെ നേരിടുക. ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നതിന് മുൻകൂർ അഭിനന്ദനങ്ങൾ! നല്ല കാര്യങ്ങൾ സംഭവിക്കും! വിജയം ഉറപ്പാണ്!”- വിജയ് കുറിച്ചു.

മാർച്ച് രണ്ട് മുതൽ 26 വരെയാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷ നടക്കുക. അതേസമയം 1999 ലാണ് വിജയ്‌യും സംഗീതയും തമ്മിൽ വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ് അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ്. ദിവ്യ സാഷയാണ് മകള്‍.

ഒരു മുന്‍നിര നടിയുമായി അടുപ്പമുണ്ടെന്ന് സംഗീത 2021 ല്‍ കണ്ടെത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. അവിഹിത ബന്ധം തുടരില്ലെന്ന് വിജയ് വാക്ക് നല്‍കിയെങ്കിലും ഈ ബന്ധം വീണ്ടും തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഇതോടെയാണ് സംഗീത വിവാഹമോചനത്തിന് തയ്യാറായത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഏപ്രില്‍ 20 ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here