6.5 C
London
Thursday, April 23, 2026

ടൗൺഷിപ് യോഗത്തിലെ കൂവൽ സിപിഎം രാഷ്ട്രീയ ഗൂഢാലോചന:സുരേഷ് ബാബു വാളൽ

- Advertisement -spot_img

കൽപ്പറ്റ ദുരന്തബാധിതർക്ക് വീട് നൽകുന്ന പൊതുപരിപാടിയിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖിനെതിര കൂവൽ നടത്തിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാളൽ ആരോപിച്ചു. ദുരന്തത്തിൽ മരിച്ചുപായവരുടെ ഓർമ്മകളുമായും എല്ലാം നഷ്ടപ്പെട്ടവേദനയിലും വന്ന് ഇരിക്കുന്നവരുടെ മുന്നിൽ വന്ന് രാഷ്ട്രീയ അൽപ്പത്തം കാണിച്ചവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് മാതൃക കാണിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി സ്വന്തം പാർട്ടിക്കാർ കലക്കാൻ ശ്രമിച്ചത് അത്ഭുതപ്പെടുത്തുന്നതാണെന്നും ദുരന്ത സമയത്ത് കൽപ്പറ്റ എംഎൽഎ നടത്തിയ പ്രവർത്തനങ്ങൾ കക്ഷിരാഷ്ടീയത്തിനതീതമായി ജനം അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here