8.9 C
London
Friday, April 24, 2026

ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു.

- Advertisement -spot_img

വൈബ് ഫോർ വെൽനസ്സ്‌ – ഹെൽത്തി കേരള ക്യാമ്പയിനിലെ പ്രമേയമായ ആരോഗ്യസംരക്ഷണത്തിന് നല്ല ആഹാരം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം, നല്ല ആരോഗ്യ ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി
ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ തൃശ്ശിലേരി എം എ ഹാളിൽ വച്ച് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്, ജീവിത ശൈലീ രോഗ നിർണ്ണയം, നേത്ര പരിശോധന, ബഡ്സ് പാരഡൈസ് സ്കൂളിലെ വിദ്യാർത്ഥികളുടെ ബാൻ്റ് മേളം – യോഗാ പ്രദർശനം, ബോധവത്ക്കരണ ക്ലാസ്, ഹെൽത്തി ഫുഡ് എക്സ്പോ, ഹെൽത്ത് കാർഡ് വിതരണം തുടങ്ങിയ വ്യത്യസ്‌തങ്ങളായ പരിപാടികളോടു കൂടി ഹെൽത്തി കേരള ക്യാമ്പയിൻ സംഘടിപ്പിച്ചു.
ബഹു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഭാരതീയ ചികിത്സാ വകുപ്പ് ഡോ.ശ്രീജ ഒ കെ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഹെൽത്തി കേരള ക്യാമ്പയിൻ കൺവീനർ ഡോ അനിൽകുമാർ സ്വാഗതം പറഞ്ഞു. വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ ജിതിൻ കെ ആർ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ പ്രമോദ് കെ എ, എൽസി ജെയിംസ് സീനിയർ സൂപ്രണ്ട് വിനോദ് എം.എസ് എന്നിവർ ആശംസകൾ അറിയിച്ചു. ഡോ പ്രിൻസി മത്തായി നന്ദി അറിയിച്ചു.
ഈ പരിപാടിയിൽ ആരോഗ്യകരമായ ഭക്ഷണം പരിചയപ്പെടുത്തുന്നതിനായി തിരുനെല്ലി അംഗൻവാടി, സൂര്യ വായനശാല ആയുഷ് ക്ലബ് അംഗങ്ങളും സംയുക്തമായി 21 തരം നാടൻ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം നടത്തി. ചിട്ടയായ വ്യായാമം പരിചയപ്പെടുത്തുന്നതിനായി തൃശ്ശിലേരി ബഡ്സ് പാരഡൈസ്സ് സ്കൂളിലെ വിദ്യാർഥികൾ യോഗ ഇൻസ്‌ട്രക്ടർ അശ്വതിയുടെ നേതൃത്വത്തിൽ യോഗ പ്രദർശനം നടത്തി. തൃശ്ശിലേരി ബഡ്സ് സ്കൂളിലെ അധ്യാപകൻ ആഷിക് സി യെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് രോഗികൾക്കായി ജീവിത ശൈലി രോഗ നിർണ്ണയവും ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു. പരിപാടിയിൽ 200 ഓളം ആളുകൾ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വൈബ് ഫോർ വെൽനസ്സ് ക്യാമ്പയിൻ നടത്തുന്നത് .

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here