6.7 C
London
Saturday, April 25, 2026

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

- Advertisement -spot_img

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ 9.30ക്ക് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് 6.30ക്ക് സാംസ്കാരിക സമ്മേളനവും നടക്കും.

സമാപദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് ഏഴിന് ഗജവീരൻമാർ, ദേവവേഷങ്ങൾ, കരകം, കാവടി, പണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മഹാതാലപ്പൊലി ഘോഷയാത്ര നടക്കും. നാലിന് പുലർച്ചെ കരകം എഴുന്നുള്ളത്ത്, കുംഭം എഴുന്നുള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം എന്നിവയ്ക്ക് ശേഷം ഉത്സവത്തിന് കൊടിയേറ്റ ചടങ്ങിൽ സെക്രട്ടറി സുരേന്ദ്രൻ ആവേത്താൻ, എ. അശോകൻ, ബാബു പഴുപ്പത്തൂർ, ഡി.പി രാജശേഖരൻ, വാസുവെള്ളോത്ത്, ബാബു കട്ടയാട്, എം.കെ മനോജ്, കെ.സി കൃഷ്‌ണൻകുട്ടി സംബന്ധിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here