പുസ്തക പ്രകാശനം
സംഘാടക സമിതി രൂപീകരിച്ചു മാനന്തവാടി :
ഒന്നര പതിറ്റാണ്ടിലേറെ മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം മാർച്ച് 7 ന് ശനിയാഴ്ച്ച പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ സംഘാടക സമിതി രൂപികരിച്ചു. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 7ന് 4 മണിക്ക് ബ.മന്ത്രി ഒ.ആർ. കേളുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നഗരസഭാ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിക്കും. പി.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തും. പ്രമുഖ സാംസ്ക്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും. സംഘാടക സമിതി ചെയർമാനായി ഡോ.എ. ഗോകുൽ ദേവ്, കൺവീനറായി പി.സി.ജോൺ എന്നിവരെ തിരഞ്ഞെടുത്തു. ഫാ. വർഗ്ഗീസ് മറ്റമന, കെ.കെ. മോഹൻദാസ്, ഇ.വി. വിനോദൻ, ആലീസ് ജോസഫ്, സ്പന്ദനം പി.ആർ. ഒ. കെ.എം.ഷിനോജ് എന്നിവർ സംസാരിച്ചു.

