18.2 C
London
Thursday, April 23, 2026

ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്

- Advertisement -spot_img

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍.

മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നൊരാളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നുമുണ്ട്. ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.

ജീവിതാനുഭവങ്ങളെ കുറിച്ചും മുഖ്യമന്ത്രി മനസ് തുറക്കുന്നുണ്ട്. അടിച്ച് തോല് പൊളിക്കുക എന്ന് പറയുന്നില്ലേ. എന്റെ ഈ ശരീരത്തിന്റെ തൊലി പൊളിഞ്ഞു പോയിരുന്നു – മുഖ്യമന്ത്രി പറയുന്നു. താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു സിനിമയുടെ ഡയലോഗ് ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് ദിനേശനും ദാസനുമൊക്കെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് അഭിമുഖ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിന്റെ ഉള്ളടക്കം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിമുഖം നടത്തിയിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here