6.6 C
London
Friday, April 24, 2026

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന

- Advertisement -spot_img

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്നലെ ഉച്ചയ്ക്കുശേഷം നിരക്കുകളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്ന് (2026 ഫെബ്രുവരി 24) രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോള്‍ സ്വർണത്തിന്റെ വില ഉയർന്നു.

22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 140 രൂപ വർധിച്ച്‌ പുതിയ വില 14,830 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,120 രൂപ ഉയർന്ന് 1,18,640 രൂപയിലേക്ക് വിപണി വില എത്തിച്ചേർന്നു. ഫെബ്രുവരിയില്‍ കുറിച്ച ഏറ്റവും ഉയർന്ന വിപണി വിലയാണിത്.

സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ വർധിച്ച്‌, ഇന്നത്തെ വില 12,185 രൂപയായി രേഖപ്പെടുത്തി. 14 കാരറ്റിന്റെ ഒരു ഗ്രാമിന് 85 രൂപ ഉയർന്ന്, ഇന്നത്തെ നിരക്ക് 9,485 രൂപയായും നിശ്ചയിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ വർധിച്ച്‌, ഇന്നത്തെ വില 6,115 രൂപയായി.

വെള്ളി വിലയില്‍ ഇടിവ്

സ്വർണത്തിന്റെ നിരക്കുകളില്‍ ഇന്ന് വില വർധന കുറിച്ചുവെങ്കിലും സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇടിവ് നേരിട്ടു. വെള്ളിയുടെ ഒരു ഗ്രാമിന് 15 രൂപ താഴ്ന്ന് ഇന്നത്തെ വിപണി വില 285 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിയുടെ വില 2,850 രൂപയും 100 ഗ്രാം വെള്ളിക്ക് 28,500 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 2,85,000 രൂപയായും രേഖപ്പെടുത്തി. കഴി‍ഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിക്ക് 300 രൂപയായിരുന്നു വില.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

22 കാരറ്റ് സ്വർണത്തിന്റെ നിരക്കുകളില്‍ ചൊവ്വാഴ്ച രാവിലെ വീണ്ടും വർധനയുണ്ടായതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേല്‍ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,34,700 രൂപയെങ്കിലും ചെലവാക്കിയാലാണ് ഇന്ന് രാവിലെ ജുവല്‍റിയില്‍ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ സാധിക്കുക. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച്‌ പണിക്കൂലി വ്യത്യാസപ്പെടാം എന്നതും ഓർക്കുക.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here