5.4 C
London
Friday, April 24, 2026

അമ്മേ അമ്മേ മാമരിയേ..

- Advertisement -spot_img

കൽപ്പറ്റ: കേരളത്തിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 118-വാർഷിക തിരുന്നാളിനോട് അനുബന്ധിച്ചു ,ക്രിസ്തീയ ഭക്തിഗാന രംഗത്തെ നിറ സാന്നിത്യമായ, ലോകം മുഴുവനും ഈശോയുടെ പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന അജിത്ത് ബേബിയുടെ വോയിസ് ഓഫ് ആഡം ബാനറിൽ ഏറ്റവും പുതിയ പള്ളികുന്നില്ലമ്മയുടെ ഗാനം പുറത്തിറക്കി. പള്ളിക്കുന്ന് ലൂർദ് മാതാ പള്ളി വികാരി ഫാദർ .ജെറോം ചിങ്ങന്തറ അച്ചനോട് ചേർന്ന് അജിത്ത് ബേബി പുറത്തിറക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകൻ കെ ജി മാർകോസ് ആണ്. കൂടെ പള്ളിക്കുന്ന് ഇടവകയിലെ അശ്വതി ദാസ് , അനന്യ ആന്റണി, അബിന ആന്റണി, സ്നേഹ മാർഷൽ, സനൽ വി ഷാജു എന്നിവർ കോറസ് ആലപിച്ചു . ഈ ഗാനത്തിൻ്റെ വരികൾ എഴുതിയ പള്ളിക്കുന്ന് ഇടവകാംഗമായ എൻ എം ആൻ്റണി, സംഗീതം അജിത്ത് ബേബി, ഓർഗസ്ട്രേഷൻ പ്രദീപ് ടോം, ക്യാമറ ആൻഡ് എഡിറ്റിംഗ് അരുൺ ബേബി,ഈ ഗാനം വോയിസ് ഓഫ് ആഡംയൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.
ഫോട്ടോ അടിക്കുറിപ്പ്-02
11-02-2026 K.P.Haridas,Photoworld,Kalpetta-Mob-9387412551

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here