17.1 C
London
Thursday, April 30, 2026

ഭിന്നശേഷി വാർഡ് സഭയിൽഎക്സൈസ് വിമുക്തി മിഷൻ30 – പദ്ധതികളുടെ രൂപരേഖ അവതരണം നടത്തി “

- Advertisement -spot_img

മുണ്ടേരി : കൽപ്പറ്റ നഗര സഭയുടെ ഭിന്നശേഷിക്കാർക്കായി 2026-2027- ലേക്ക് വേണ്ട പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച “ഭിന്നശേഷി വാർഡ് സഭ” യിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം തൊഴിലിന് പ്രാധാന്യം നൽകി കൊണ്ടുള്ള തൊഴിലാകട്ടെ ലഹരി എന്ന ആശയം
SMILE :- Self Motivation and Indipendent Living Education ” എന്ന പേരിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്ന മുപ്പത് (30) സ്വയം തൊഴിൽ പരിശീലന പദ്ധതികൾ അവതരിപ്പിച്ചു. ‘ഭിന്നശേഷി വാർഡ് സഭ’
മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എ.പി.ഹംസ സ്വാഗതം ആശംസിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ശശിധരൻ,
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ടി.ജി.ബീന,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ എ.ആർ.ബിനി,വാർഡ് കൗൺസിലർ സി.കെ.നിഷ നഗരസഭ ഉദ്യോഗസ്ഥർ മുതലായവർ സംസാരിച്ചു.ബഡ്സ് സ്കൂൾ ടീച്ചർ സിജി ആൻറണി നന്ദി പ്രകാശനം നടത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here