21.2 C
London
Saturday, April 25, 2026

മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി

- Advertisement -spot_img

നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്
ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ

പ്രതിസന്ധിനേരിടുന്ന മേഖല
കണ്ടെത്തി അവിടെ ജാതി മത വ്യത്യാസം നോക്കാതെ കൈത്താങ്ങാകുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും, സഹപ്രവർത്തകനായി നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു.

മനുഷ്യമഹത്വംഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയാണ് മാനന്തവാടി പ്രസ്ക്ലബ്ബെന്നും, വളരുകയും വികസിക്കുകയും ചെയ്യുബോഴും വന്ന പാത മറക്കാതെ
സമൂഹ നിർമിതിക്കായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ സംസ്ഥാനത്തെ മറ്റു മാധ്യമപ്രവർത്തകർക്ക് മാതൃകയാണെന്നും പ്രസ് ക്ലബ്ബ് നിർമ്പിച്ച വീടിൻ്റെ താക്കോൽ വയനാട് സർവ്വീസ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടർ പി എ ജോസിന് കൈമാറി ബത്തേരി രുപതാ അധ്യക്ഷൻ ഡോ.മാർ ജോസഫ് മാർ തോമസ് പറഞ്ഞു
പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് അരുൺ വിൻസെൻ്റ് അധ്യക്ഷത വഹിച്ചു. മാനന്തവാടിനഗരസഭാ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ പി വി ജോർജ്ജ്, കൗൺസിലർ പിടി ബിജു, പ്രസ് ക്ലബ്ബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, മുതിർന്ന മാധ്യമപ്രവർത്തകരായ പടയൻ ലത്തിഫ് , കെ എം ഷിനോജ്,നിഖിൽ പത്മനാഭൻ എന്നിവർ സംസാരിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here