പുൽപ്പള്ളി: കുടിയേറ്റ വയനാടിൻ്റെ സിരാകേന്ദ്രമായ പുൽപ്പള്ളിയിലെ തിരുഹൃദയ ദേവാലയത്തിൽ തിരുനാൾ മഹോത്സവം 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് കൊടിയുയർത്തുന്നതോടെ തുടക്കമാകും. വെള്ളിയാഴ് വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, 4.45 ന് വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരുനാൾ കൊടി ഉയർത്തും തുടർന്ന് പാട്ടുകുർബാന, നൊവേന സ്മിത്തേരി സന്ദർശനം. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധനയും വചന സന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. റവ.ഫാ. ജോസ് കളപ്പുര, റവ.ഫാ സണ്ണി തോട്ടപ്പള്ളി OFM Cap , റവ.ഫാ. ഷിനോയി കാരുവേലിൽ MCBS, റവ.ഫാ. ജെയിംസ് ചെമ്പക്കര ,റവ.ഫാ.ബിജു ഉറുമ്പിൽ, റവ.ഫാ. സ്റ്റീഫൻ മുടക്കോടിയിൽ എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനങ്ങളായ 30 ന് ശനിയാഴ്ച 4.15 ന് ദിവ്യകാരുണ്യ ആരാധന, പാട്ടുകുർബാന വചന സന്ദേശം, നൊവേനയ്ക്കും റവ.ഫാ. ജെയിംസ് കുന്നത്തേട്ട് കാർമികത്വം വഹിക്കും. വൈകുന്നേരം 6.30 ന് മീനം കൊല്ലിയിലേക്ക് മരിയൻ ജപമാല പ്രദക്ഷിണം. 31 ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും വചനസന്ദേശവും നൊവേനയ്ക്കും മാനന്തവാടി രൂപത ചാൻസലർ റവ.ഫാ. അനൂപ് കാളിയാനിയിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.45 ന് താഴെയങ്ങാടി കുരിശ്ശടിയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ലദീഞ്ഞു,പരിശുദ്ധ കുർബാനയുടെ ആശീർവാദം, വാദ്യമേളങ്ങൾ ആകാശ വിസ്മയ കാഴ്ചകൾ, ഫെബ്രുവരി 1 ന് ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന റവ. ഫാ.ബെന്നി തടത്തി കുന്നേൽ സുപ്പീരിയർ ലാസലൈറ്റ് ആശ്രമം കായക്കുന്ന്, സ്നേഹ വിരുന്നോടെ കൊടിയിറക്കൽ, ഇതോടെ പെരുന്നാളിന് സമാപനമാകും

