മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ
ജനറൽ ബോഡി യോഗം മീനങ്ങാടി തൗഫീഖ് ഹോട്ടലിൽ വെച്ചു നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാടനം ചെയ്തു. രമിത് രവി അധ്യക്ഷനായിരുന്നു. വയനാട്ടിലെ ചെറുകിട ഇടത്തരം ടൂറിസം സംരംഭകരുടെ ബിസിനസ് പുരോഗതി ലക്ഷ്യമാക്കി ടൂറിസം ബിസിനസ്സ് മീറ്റ് നടത്താൻ ആക്ട് വയനാട് ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. വയനാട്ടിലേക്കുള്ള ചുരം ബൈപാസ്സുകളുടെ പ്രവർത്തികൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലാ പ്രസിഡന്റായി മനു മത്തായിയെയും ജനറൽ സെക്രട്ടറിയായി അനീഷ് വരദൂരിനെയും ട്രഷററായി ദിലീപ് കുമാറിനെയും ജില്ലാ കോർഡിനേറ്ററായി അജൽ കെ ജോസിനെയും യോഗം തിരഞ്ഞെടുത്തു.

