കൊച്ചി:സ്വർണ വില ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്. ഇന്നലെ ഉച്ചക്ക് ഒരു പവന് 1,10,400 രൂപ എത്തിയത് വൈകിട്ട് 1,09,800 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ 4 തവണയാണ് വിലയിൽ മാറ്റമുണ്ടായത്. മൂന്ന് തവണയായി ഗ്രാമിന് 395 രൂപ വർധിച്ച് 13,800 രൂപയും പവന് 3160 രൂപ വർധിച്ച് 1,10,400 രൂപയും ആയിരുന്നു. എന്നാൽ, വൈകിട്ട് അഞ്ച് മണിയോടെ ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,730 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,09,840 രൂപയുമായി. നിലവിലെ വില അനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടെ 1,20,000 രൂപയെങ്കിലും നൽകണം. സമീപകാലത്ത് ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്.

