5 C
London
Saturday, April 25, 2026

പാഴ്‌സലായി പടക്കം, തൃശൂരില്‍ ലോറിക്കു തീപിടിച്ചു; കൊണ്ടുവന്നത് നിയമം ലംഘിച്ച്

- Advertisement -spot_img

തൃശൂര്‍: പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച് അപകടം. തൃശൂരില്‍ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് പാഴ്‌സല്‍ കണ്ടെയ്‌നര്‍ ലോറി അഗ്നിക്കിരയായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്‌സലുകളുമായി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്.

അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും പടക്കം കയറ്റി നടത്തറയിലേക്ക് വന്ന ലോറിക്കാണ് തീപിടിച്ചത്. ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

നിയമവിരുദ്ധമായാണ് പടക്കം പാഴ്‌സലായി അയക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പാഴ്‌സല്‍ കമ്പനിക്ക് എതിരെയും അയച്ച ആളുകള്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here