8.3 C
London
Wednesday, April 29, 2026

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

- Advertisement -spot_img

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ അംഗം കെ.ആര്‍. ജിതിന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 68-ാമത് വാര്‍ഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ അംഗം
കെ.ആര്‍. ജിതിന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും പ്രഭാഷകനുമായ ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ. വിനുരാജന്‍, ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജിഷ സെബാസ്റ്റ്യന്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗം എ.എന്‍. സുശീല പൊന്നാട അണിയിച്ചു. അധ്യയനവര്‍ഷം സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ ഷാജി പുല്‍പ്പള്ളി വിതരണം ചെയ്തു. എസ്എംസി ചെയര്‍മാന്‍ ഷിജു കൊച്ചുപുരയില്‍, എംപിടിഎ പ്രസിഡന്റ് രാജി അനീഷ്, പിടിഎ വൈസ് പ്രസിഡന്റ് ജി.ജി. ഗിരീഷ്‌കുമാര്‍, എസ്എംസി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ റസാഖ്, സീനിയര്‍ അധ്യാപകരായ വി.എസ്. രാമചന്ദ്രന്‍, എ.പി. ഷിനോ, സ്‌കൂള്‍ ലീഡര്‍ പി. ആദര്‍ശ്കുമാര്‍, വിരമിക്കുന്ന അധ്യാപകരായ പി.ടി. മത്തായി, ഇ.ഡി. ജയിംസ്, ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി സെക്രട്ടറി ലിയോ ദേവസ്യ, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here