9.9 C
London
Tuesday, April 28, 2026

മേപ്പാടിയില്‍ കല, ശാസ്ത്ര, സാഹിത്യ ഉത്സവം തുടങ്ങി

- Advertisement -spot_img

മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്് സംഘടിപ്പിച്ച എം ഫിയസ്റ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പാടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്് എം ഫിയസ്റ്റ എന്ന പേരില്‍ സംഘടിപ്പിച്ച കല, ശാസ്ത്ര, സാഹിത്യ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ഷിഹാബ് അധ്യക്ഷത വഹിച്ചു.
കെ. ശെല്‍വകുമാര്‍ പ്രസംഗിച്ചു. പി.കെ. റഷീദ് സ്വാഗതവും കെ. രാജന്‍ നന്ദിയും പറഞ്ഞു.

സയന്‍സ് ഫെസ്റ്റ് ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ടി.ആര്‍. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മുപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുധ അധ്യക്ഷത വഹിച്ചു. ഡോ.ശിവപ്രസാദ്, പി. ഉമേഷ്, എല്‍.എല്‍. ഭവ്യലാല്‍, ടെന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
101 ശാസ്ത്ര പരീക്ഷണങ്ങള്‍ വെള്ളാമല ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദറും പുസ്തകോത്സവും വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസും ഉദ്ഘാടനം ചെയ്തു.

കെ.എം. സാബിറ സ്വാഗതവും പി.കെ. റഷീദ് നന്ദിയും പറഞ്ഞു. ആരോഗ്യവും ജൈവ സാങ്കേതിക വിദ്യയും, കാലാവസ്ഥയും സുസ്ഥിര വികസനവും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ഡോ.ടി.ആര്‍. സന്തോഷ്‌കുമാര്‍, ഡോ.ഇ.എം. അനീഷ്, നജിമ ഉണ്ണിക്കമ്മു, പദ്മശ്രീ ചെറുവയല്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു. റെജി ഗോപിനാഥിന്റെ വയലിന്‍ ഷോ അരങ്ങേറി. സമാപന സമ്മേളനം നാളെ വൈകുന്നേരം മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here