9.7 C
London
Sunday, April 26, 2026

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ സമാപിച്ചു

- Advertisement -spot_img

കൽപറ്റ:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്.ക്യാമ്പിന്റെ ഭാഗമായി 59 അവണവാടികൾ “സ്നേഹാങ്കണം” പദ്ധതിയുടെ ഭാഗമായി ദത്തെടുത്ത് നവീകരിച്ചു. അങ്കണവാടി കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , അങ്കണവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ് പ്രദേശത്തെ വീടുകളിൽ ജൈവ പച്ചക്കറി കൃഷി എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ വൊളൻ്റിയർമാർക്ക് വ്യക്തിത്വ വികാസത്തിനുള്ള ക്ലാസുകൾ , എയ്ഡ്സ് ബോധവൽക്കരണ ക്ലാസുകൾ, ശുചിത്വ ബോധവൽക്കരണ പരിപാടികൾ , മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം എന്നിവയും സംഘടിപ്പിച്ചു . ക്യാമ്പിന്റെ ജില്ലാതല സമാപനം പുളിയാർമല ഗവ. യുപി സ്കൂളിൽ കൽപറ്റ മുൻസിപ്പൽ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ക്യാമ്പാണ് പുളിയാർ മലയിൽ നടന്നത്. വാർഡ് കൗൺസിലർ ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ രവി, എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ, സ്കൂൾ പ്രിൻസിപ്പൽ പി.ടി സജീവൻ, ക്ലസ്റ്റർ കൺവീനർ വി പി സുഭാഷ്, പിടിഎ പ്രസിഡൻ്റ് സി ജയരാജൻ, ഹെഡ്മാസ്റ്റർ ജോസ് കെ സേവിയർ ,സീനിയർ അസിസ്റ്റൻറ് പ്രകാശ് വർമ്മ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ദീപ്തി ദാസ് കെ , എൻഎസ്എസ് ലീഡർമാരായ അദ്വയ് മാധവ് റാം, പി എസ് അസ്റ ഫാത്തിമ എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here