12.3 C
London
Sunday, April 26, 2026

ചുരത്തിൽ കുരുക്കഴിയാതെ വാഹനങ്ങൾ; യാത്രക്കാർ ജാഗ്രത പാലിക്കുക

- Advertisement -spot_img

താമരശ്ശേരി ചുരം: വയനാട് ചുരത്തിൽ ലോറിയും ബസ്സും ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. അടിവാരം പെട്രോൾ പമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ അനുഭവപ്പെടുന്നത്.

ഇന്നലെ രാത്രി 12 മണിക്ക് ശേഷം ആറാം വളവിന് സമീപം 14 ചക്ര ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങിയതാണ് ഗതാഗതത്തെ ബാധിച്ചത്. ഇതിന് പിന്നാലെ ഒരു ബസ്സും വഴിയിൽ കുടുങ്ങി. നിലവിൽ ലോറിയുടെ തകരാർ പരിഹരിച്ച് മാറ്റിയെങ്കിലും, ചുരം കയറുന്ന വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗതം സാധാരണ നിലയിലായിട്ടില്ല.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവർ സമയം ക്രമീകരിച്ച് യാത്ര പുറപ്പെടണം. കുരുക്ക് നീളാൻ സാധ്യതയുള്ളതിനാൽ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here