മാനന്തവാടി :
ക്രിസ്മസ് ആഘോഷങ്ങൾ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
മതസൗഹാർദ്ദത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണ് ഇത്തരം സംഭവങ്ങളെന്നും,
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ആരാധനാലയങ്ങൾക്കും ആഘോഷങ്ങൾക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സംഘപരിവാർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു.
വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ, ജനറൽ സെക്രട്ടറി നുഫൈസ, ട്രഷറർ സൽമ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന, സെക്രട്ടറി സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി.

