9.7 C
London
Sunday, April 26, 2026

മൈസൂരു കൊട്ടാരത്തിന് സമീപം ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

- Advertisement -spot_img

മൈസൂരു: മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം.ബലൂൺ വിൽപ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. സ്ഫോടനത്തിന് പിന്നാലെ പോലീസിന്റേയും ബോംബ് സ്ക്വാഡിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here