കൽപ്പറ്റ:
മനുഷ്യർകൊപ്പം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ യാത്രക്ക് തരുവണയിൽ ഉജ്ജ്വല സ്വീകരണം നൽകി. പടിഞ്ഞാറത്തറയിൽനിന്ന് വെള്ളമുണ്ട സോണിലെ സുന്നിപ്രവർത്തകൻ നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാജാഥയെ തരുവണയിൽ സ്വീകരിച്ച.ജാഥാ നായകൻ സമസ്‌ത കേന്ദ്രമുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർക്ക് തരുവണ അബ്‌ദുല്ല മുസ്‌ലിയാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തരുവണയിൽ റാലിയും സെൻ്റിനറിഗാർഡ് പരേഡുംനടന്നു.സ്വീകരണ സമ്മേളനത്തിൽ കെ. എസ്.മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.അലിമുസ്ലിയാർ വെട്ടത്തൂർ,മർസൂഖ് സഅദി പാപ്പിനിശ്ശേരി,കെ. ഒ അഹ്‌മദ്കുട്ടി ബാഖവി,ജാഥാ ഡയരക്ടർ എസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ കെ. എസ് മുഹമ്മദ്സഖാഫി, കെ.കെ മുഹമ്മദലി ഫൈസി, ജനപ്രതിനിധികളായ കെ.കെ.മമ്മൂട്ടി മദനി,ഉണ്ണാച്ചി മൊയ്തു പ്രസംഗിച്ചു.റശീദ് അൽഹസനി സ്വാഗതവും അബ്‌ദുല്ല നന്ദിയും പറഞ്ഞു.

