8.2 C
London
Wednesday, April 29, 2026

ചുണ്ടേലില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി

- Advertisement -spot_img

ചുണ്ടേല്‍: ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമതീതമായി സകലരും ക്രിസ്തുവിന്റെ സ്‌നേഹനൈര്‍മല്യം തിരിച്ചറിയണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. കല്‍പ്പറ്റ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അശാന്തി കുടികൊള്ളുന്ന ഇടങ്ങളില്‍ സ്‌നേഹവര്‍ഷം നടത്താന്‍ ക്രൈസ്തവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെസിബിസി പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ് പറഞ്ഞു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. സകല സൃഷ്ടിജാലങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വക്താക്കളായി സഭാവ്യത്യാസമില്ലാതെ വിശ്വാസികള്‍ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഓര്‍ത്തഡോക്‌സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് ക്രിസ്മസ് സന്ദേശം നല്‍കി. ക്രിസ്തുവിന്റെ സ്‌നേഹം നേരിട്ട് വെളിപ്പെട്ടത് സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരിലാണെന്നും യേശുവിനുമുമ്പില്‍ സകലരും തുല്യരാണെന്നും ബിഷപ് പറഞ്ഞു.
മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ചക്കാലക്കല്‍ പിതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഫാ.ചെറിയാന്‍ പാറയില്‍(സിഎസ്‌ഐ സഭ വയനാട് ഡിസ്ട്രിക്ട് പ്രസിഡന്റ്),ഫാ.കരണ്‍ ജോണ്‍ മത്തായി(സെന്റ് പീറ്റേഴ്‌സ് മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്, ചുണ്ടേല്‍),ഫാ.എ.ടി. ബേബി ഐസക്(ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ) എന്നിവര്‍ പ്രസംഗിച്ചു. എക്യുമെനിക്കല്‍ ഫോറം ചെയര്‍മാന്‍ റവ.ഡോ. വിന്‍സന്റ് പുളിക്കന്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോണ്‍സണ്‍ അവരേവ് നന്ദിയും പറഞ്ഞു. ഫാ.ജോണി പെരുമാട്ടിക്കുന്നേല്‍, ഫാ.റോയ് വലിയപറമ്പില്‍, ഫാ.ജെറാള്‍ഡ് ജോസഫ്, ഫാ.കെ.എസ്. ജോണ്‍സണ്‍, ഫാ.നിഷാദ് നിമല്‍, ഫാ.ഷാജന്‍, ഡീക്കന്‍ ജെ. മോഹന്‍ദാസ്, കെ.കെ. ജേക്കബ്, കെ.എസ്. ജോയി, ജോണി പാറ്റാനി, ഇ. വി. ഏബ്രഹാം, ഷാജന്‍ മണിമല, എഡ്വിന്‍ അലക്‌സ്, ഷിനില്‍ തോമസ്, സിസ്റ്റര്‍ ലീന, സിസ്റ്റര്‍ നിത്യ, സിസ്റ്റര്‍ ആശ, സിസ്റ്റര്‍ സിസിലി, സിസ്റ്റര്‍ ജിഷ, കെ.ജെ. ബേബി, റോബിന്‍സണ്‍ ആന്റണി, ബിനു ആന്റണി, ദിപു പോള്‍, ലൂസി ജോസഫ്, ഡോ.വി.എം. ജോസ്, സി.എം. സണ്ണി, ബേബി പോള്‍, കെ.സി. ജോണ്‍സണ്‍, കെ.ജെ. മാര്‍ട്ടിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കലാപരിപാടികള്‍ നടന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here