കല്‍പ്പറ്റ: ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വില്‍സണ്‍ ഏഴിന് വയനാട്ടില്‍ പാര്‍ട്ടി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും. ജില്ലാ പഞ്ചായത്ത് മേപ്പാടി ഡിവിഷന്‍ സ്ഥാനാര്‍ഥി കെ.സി. സദീര്‍, തോമാട്ടുചാല്‍ ഡിവിഷനില്‍ മത്സരിക്കുന്ന സല്‍മാന്‍ എന്‍. റിപ്പണ്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൈകുന്നേരം മേപ്പാടിയിലും തുടര്‍ന്ന് പുതുക്കാടും അദ്ദേഹം പ്രസംഗിക്കും.

