കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിലെ എം.പി.വീരേന്ദ്രകുമാർ ഹാളിൽ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി. ആര്‍. അംബേദ്കർ, അക്കിത്തം, എസ്. കെ. പൊറ്റക്കാട്, ഒ.എൻ.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ഫോട്ടോകളാണ് ആദ്യപടിയായി അനാച്ഛാദനം ചെയ്തത്. ഡോ. പി. ലക്ഷ്മണൻ, ശിവരാമൻ പാട്ടത്തിൽ, സൂപ്പി പള്ളിയാൽ എന്നിവർ ചേർന്നാണ് അനാച്ഛാദനം നിർവഹിച്ചത്. ചടങ്ങിൽ ഷിവി കൃഷ്ണൻ, അഡ്വ.പി.ചാത്തുക്കുട്ടി, എം. ഗംഗാധരൻ, സി. വി. ഉഷ, ബാലൻ വേങ്ങര തുടങ്ങിയവർ പങ്കെടുത്തു.

