10.8 C
London
Sunday, April 19, 2026

രൂപയ്ക്ക് കനത്ത തകർച്ച : മൂല്യം ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ 90ൽ താഴെ

- Advertisement -spot_img

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം സർവകാല റെക്കോർഡിലേക്കു താഴ്ന്നു . ഡിസംബർ മൂന്നിന് ഡോളറിനെതിരെ 89.96 ൽ ആരംഭിച്ച രൂപ, ഇപ്പോൾ 90.22 എന്ന നിലയിലാണ്. യുദ്ധങ്ങളാലും താലിബാൻ ഭരണത്താലും വലയുന്ന അഫ്ഘാനിസ്താന്റെ ഔദ്യോഗിക നാണയമായ അഫ്‌ഘാനി നിലവിൽ ഡോളറിനെതിരെ വ്യാപാരം ചെയ്യുന്നത് 66 അഫ്ഘാനിക്കാണ് എന്നത് രൂപയുടെ ദുരവസ്ഥ തുറന്നു കാട്ടുന്നു.

വഷളായ ഇന്ത്യ -അമേരിക്ക ബന്ധവും വിദേശ നിക്ഷേപങ്ങളിലെ കൊഴിഞ്ഞു പോക്കും ആണ് നിലവിലെ ഇടിവിനു കാരണമായി വിദഗ്ധർ പറയുന്നത്.

മോഡി സർക്കാർ അധികാരത്തിൽ വന്നത് മുതൽ തുടർക്കഥയാവുകയാണ് രൂപയുടെ ദുര്ബലപ്പെടൽ. 2014 -ൽ ഡോളറിനെതിരായുള്ള രൂപയെ കൂടുതൽ ശക്തമാക്കും എന്ന അവകാശവാദവുമായി ബി ജെ പി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ 60 രൂപക്കടുത്തായിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. എന്നാൽ പിന്നീടുള്ള ഒരു ദശകത്തിനിടയിൽ 90 രൂപയിലേക്കു കൂപ്പുകുത്തി

ട്രംപ് ചുമത്തിയ 50% താരിഫ് കയറ്റുമതിയെ മാത്രമല്ല , ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞു പോക്കിനും വഴി വച്ചു .

റിസർവ് ബാങ്കന്റെ നവംബർ മാസത്തെ ബുള്ളറ്റിൻ പ്രകാരം, പുറത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും നിക്ഷേപങ്ങളുടെ പിന്മാറ്റവും തുടർച്ചയായ രണ്ടാം മാസവും ​​വിദേശ നിക്ഷേപത്തിന്റെ അളവ് നെഗറ്റീവ് ആയിതീരാൻ കാരണമായി. അടക്കപ്പെട്ട അമേരിക്കൻ വിപണിക്ക് പകരമായി മറ്റൊരു വിപണി കണ്ടെതാൻ സാധിക്കാത്തതും പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നു. ഡോളറിന്റെ മൂല്യം ആഗോളതലത്തിൽ ദുര്ബലമാകുന്നതിന്റെ ഇടയിലാണ് രൂപയുടെ ഈ തകർച്ച.

ഇന്ത്യ അമേരിക്ക ബന്ധത്തിലെ മഞ്ഞുരുക്കമെന്നും വ്യാപാര കരാർ ഒപ്പു വയ്ക്കപ്പെടുമെന്ന വിദൂര പ്രതീക്ഷയിലാണ് ഒരു വലിയ വിഭാഗമെങ്കിലും . അല്ലാത്ത പക്ഷം ഉയർന്ന താരിഫുകൾക്കുള്ള ഷോക്ക് അബ്‌സോർബർ ആയി രൂപ തുടരുകയും ക്രമേണ കൂടുതൽ ദുർബലമാവുകയും ചെയ്യും .

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here