20.3 C
London
Saturday, May 2, 2026

കെഎന്‍എം മദ്രസ സര്‍ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം

- Advertisement -spot_img

കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800 കുട്ടികള്‍ പങ്കെടുത്തു. എംസിഎഫ് സ്‌കൂളില്‍ സമാപന സമ്മേളനം കെഎന്‍എം ജില്ലാ പ്രസിഡന്റ് കെ.പി. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു, ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ സുല്ലമി, യൂനുസ് ഉമരി, നജീബ് കാരാടന്‍, കുഞ്ഞബ്ദുള്ള കല്‍പ്പറ്റ, റഹ്മത്ത് പിണങ്ങോട്, സജിന കല്‍പ്പറ്റ, ബഷീര്‍ ബാരിക്കല്‍, സെയ്തലവി കല്‍പ്പറ്റ, ഷെനീഫ് കല്‍പ്പറ്റ, സാബിത്ത് കല്ലൂര്‍, എ.പി. സാലിഹ് പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് അലി സ്വലാഹി, സി.കെ. ഉമ്മര്‍ പിണങ്ങോട്, സി.കെ. അസീസ് എന്നിവര്‍ സമ്മാനവിതരണം നടത്തി. അബൂട്ടി സ്വാഗതവും അബ്ദുസലാം കുന്നമ്പറ്റ നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here