14 C
London
Thursday, April 30, 2026

എഐ മനുഷ്യനേക്കാള്‍ ശക്തനാകുമോ? ആശങ്കപ്പെടുത്തുന്ന സൂപ്പര്‍ ഇന്റലിജന്‍സ്

- Advertisement -spot_img

സ്വന്തം അമ്മയുടെ വ്യാജമായി നിര്‍മിച്ച ഈ അശ്ലീല ചിത്രങ്ങള്‍ അവന്‍ ഒരുദിവസം കാണും. ആ ചിത്രങ്ങളെ കുറിച്ച് അവനെന്താണ് തോന്നുകയെന്ന് ഓര്‍ക്കുമ്പോള്‍ അതെന്നെ ആശങ്കപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. അതെല്ലാം യഥാര്‍ഥ ചിത്രങ്ങളല്ല, എഐ സഹായത്തോടെ മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് അവന്‍ അറിയും. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കാണുന്നവര്‍ക്കും അതറിയാം. പക്ഷേ ഇത് അവര്‍ക്ക് വില കുറഞ്ഞ സന്തോഷം നല്‍കുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്, നിങ്ങള്‍ എന്റെ ഈ വിഡിയോ കാണുന്നുവെങ്കില്‍, എഐ ഉപയോഗിച്ച് സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നവരാണെങ്കില്‍, അതേക്കുറിച്ച് ചിന്തിക്കണം. അത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടാസ്വദിക്കുന്നവരാണെങ്കില്‍ നിങ്ങളും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്. മാറിച്ചിന്തിക്കൂ എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ.’ തന്റെ ചിത്രം ദുരുപയോഗം ചെയ്ത് അശ്ലീലചിത്രം നിര്‍മ്മിച്ചതിന് പിന്നാലെ നടി ഗിരിജാ ഓക്ക് പങ്കുവെച്ച ആശങ്കകളാണിത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ നടിയാണ് ഗിരിജാ ഓക്ക്. നീല സാരിയണിഞ്ഞ സ്ത്രീ എന്ന പേരിലാണ് ഗിരിജയുടെ ചിത്രം വൈറലായത്. ദിവസങ്ങള്‍ക്ക് ശേഷം എഐ ഉപയോഗിച്ച് ആരോ മോര്‍ഫ് ചെയ്ത് നിര്‍മിച്ച നടിയുടെ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു. പബ്ലിക് പ്ലാറ്റ്ഫോമില്‍ എത്തുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എഐ) സഹായത്തോടെ എങ്ങനെ വളരെ എളുപ്പത്തില്‍ മോശമായി ചിത്രികരിക്കാമെന്ന ആദ്യത്തേതോ ഒടുവിലത്തെ ഉദാഹരണമല്ല ഇത്. പറഞ്ഞു വരുന്നത് എഐ സാങ്കേതിക വിദ്യ എത്രത്തോളം നമ്മുടെ ജോലി കുറയ്ക്കുന്നോ, അത്രത്തോളം തന്നെ അപകടകാരിയുമാണെന്നതാണ്.

1948-ല്‍ ഗണിതശാസ്ത്രജ്ഞനായ അലന്‍ ട്യൂറിങ് ‘ഇന്റലിജന്റ് മെഷിനറി’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് തയാറാക്കിയതോടെയാണ് എഐ എന്ന ആശയരൂപം കൂടുതല്‍ ശക്തിപ്രാപിച്ചത്. കമ്പ്യൂട്ടര്‍ ഇന്റലിജന്‍സിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ‘നമുക്ക് വേണ്ടത് അനുഭവത്തില്‍ നിന്ന് പഠിക്കാന്‍ കഴിയുന്ന ഒരു യന്ത്രമാണ്, യന്ത്രത്തിന് സ്വന്തം നിര്‍ദ്ദേശങ്ങള്‍ മാറ്റാനുള്ള കഴിവും സാധ്യതയാണ് ഈ സംവിധാനം നല്‍കേണ്ടതെന്നുമുള്ള ആശയമാണ് അദ്ദേഹം നല്‍കിയത്.

1956-ല്‍ ജോണ്‍ മക്കാര്‍ത്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ആശയത്തില്‍ പല കൂട്ടിച്ചേര്‍ക്കലുകളും അര്‍ത്ഥവഴികളും ഉണ്ടായി. മൂന്ന് മേഖകളിലായിട്ടാണ് എഐ വികസിച്ചത്. ഇതില്‍ ആദ്യത്തേത് മെച്ചപ്പെട്ട അല്‍ഗോരിതങ്ങളാണ്. രണ്ടാമത്തേത് നെറ്റ്വര്‍ക്ക് കമ്പ്യൂട്ടിങ്ങിന്റെ വികാസമാണ്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം അളവറ്റ ഡാറ്റ പിടിച്ചെടുക്കാനും ശേഖരിക്കാനുമുള്ള ശേഷി കൈവരിച്ചു എന്നതാണ്.

പാറ്റേണുകള്‍ തിരിച്ചറിയാനും അതിനനുസരിച്ച് തീരുമാനം എടുക്കാനും സാധിക്കുന്ന വിധത്തിലുള്ള മെഷീന്‍ ലേണിങ്, പ്രഡിക്റ്റീവ് അനലറ്റിക്സ്, നാച്ചുറല്‍ ലാഗ്വേജ് പ്രോസസിങ്, റോബോട്ടിക്സ് എന്നീ നിരവധി സാങ്കേതിക വിദ്യകളുടെ ശേഖരത്തെ വിവരിക്കാന്‍ എഐ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here