11.6 C
London
Thursday, April 30, 2026

സമര സമിതി കരിദിനം ആചരിച്ചു

- Advertisement -spot_img

കൽപറ്റ : തൊഴിലവകാശങ്ങൾ ഇല്ലാതാക്കുന്ന, തൊഴിൽ സുരക്ഷിതത്വം കവർന്നെടുക്കുന്ന, സംഘടിക്കുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ കൽപറ്റ പോസ്റ്റ് ഓഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അജിത കെ. കരിദിനാചരണവും ധർണയും ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി. ഡി. സുനിൽ മോൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും ജോയിൻ്റ് കൗൺസിൽ ജില്ല ട്രഷറർ പ്രതീഷ് ബാബു നന്ദിയും പറഞ്ഞു. റഷീദ പി.പി., ലിതിൻ ജോസഫ്, വിജയൻ പി. കെ., അഖിൽ പി., അരുൺ സജി, ധന്യ എം. സി., സന്ധ്യ കെ. എ. എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here