19.3 C
London
Thursday, April 30, 2026

ശ്രദ്ധേയമായ നീക്കം: ‘ഉമ്മയും മോനും’, ‘ഉപ്പയും മകളും’ സ്ഥാനാർത്ഥികൾ; SDPI പ്രഖ്യാപനം ചർച്ചയാവുന്നു

- Advertisement -spot_img

മാനന്തവാടി:
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച ഈ വേളയിൽ, കുടുംബബന്ധങ്ങളിലെ രണ്ട് തലമുറകളെ ഒരേ സമയം ജനസേവനരംഗത്തേക്ക് കൊണ്ടുവന്നുകൊണ്ടുള്ള SDPIയുടെ പ്രഖ്യാപനം വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്. SDPI പ്രഖ്യാപിച്ച ഈ അപൂർവ സ്ഥാനാർത്ഥിത്വമാണ് പ്രാദേശിക രാഷ്ട്രീയരംഗത്ത് ശ്രദ്ധ നേടുന്നത്.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ഉമ്മയും മകനുമാണ് SDPI സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.
വാർഡ് 05-ലെ സ്ഥാനാർത്ഥിയായ കെ.എസ്. മുഹമ്മദ് സകരിയ്യ, വാർഡ് 08-ലെ സ്ഥാനാർത്ഥിയായ സുഹറ ഷൗക്കത്തലിയുടെ മകനാണ്.
അതുപോലെ, പനമരം ഗ്രാമപഞ്ചായത്തിൽ ഉപ്പയും മകളുമാണ് SDPIക്ക് വേണ്ടി ജനവിധി തേടുന്നത്.
വാർഡ് 2-ൽ മത്സരിക്കുന്ന കെ.സി. അബ്ദുല്ലയുടെ മകളാണ്, വാർഡ് 23-ൽ സ്ഥാനാർത്ഥിയായ നുഫൈസ.
ഒരേസമയം രണ്ട് പഞ്ചായത്തുകളിലായി കുടുംബത്തിലെ രണ്ട് തലമുറകളെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ടുള്ള SDPI യുടെ ഈ നീക്കം ഇരു പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ചർച്ചകളെ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തിലെ ഈ പുതുമ വോട്ടർമാർക്കിടയിൽ ആകാംക്ഷയോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here