12.2 C
London
Thursday, April 30, 2026

“വിമുക്തി മിഷൻ ദേശഭക്തിഗാന മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി”

- Advertisement -spot_img

പടിഞ്ഞാറത്തറ : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി നടത്തിയ ജില്ലാതല ദേശഭക്തിഗാന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.ഗവ. ഹയർ സെക്കൻഡറി സ്കൂൾ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രോഗ്രാമിന് പ്രിൻസിപ്പൽ പി.ബിജുകുമാർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട് ടി.എസ്. സുധീഷ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ മാനേജറുമായ സജിത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും, പ്രശസ്തിപത്രവും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മോട്ടിവേഷൻ ക്ലാസ് നയിക്കുകയും “മാതാ-പിതാക്കളെയും -ഗുരുക്കന്മാരെയും വിദ്യാർത്ഥികൾ അനുസരിക്കണമെന്നും ലക്ഷ്യബോധത്തോടെ വളരണമെന്നും” ആഹ്വാനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പി. വിജേഷ് കുമാർ എസ്.എം. സി. ചെയർമാൻ കെ.ജെ സണ്ണി മദർ പി.ടി.എ പ്രസിഡണ്ട് കെ.എസ്. ഖമറുന്നീസ, എച്ച്.എം. സീമ കെ.എസ് മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എസ്.കെ.എം. ജെ സ്ക്കൂൾ വിദ്യാർഥിനി എം.എസ് കൃഷ്ണേന്ദു നന്ദി പ്രകാശനം നടത്തി. പ്രിവൻ്റീവ് ഓഫീസർ പി. കെ. ചന്തു, സിവിൽ എക്സൈസ് ഓഫീസർ പി.കെ. ചന്ദ്രൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ അഞ്ചുലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.യു.അമീർ,അധ്യാപകരായ ഷാനു ജേക്കബ്,സരിത മുതലായവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here