മാനന്തവാടി: സി ഫോം രജിസ്ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശ പൗരനെ താമസിപ്പിച്ച സംഭവത്തിൽ ഹോട്ടൽ മാനേജർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടൽ മാനേജരായ പി. നൈജക്കെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തത്.
വിദേശികളെ താമസിപ്പിക്കുമ്പോൾ ഓൺലൈൻ വഴി ‘സി ഫോം’ (C-Form) രജിസ്റ്റർ ചെയ്ത് പോലീസിൽ വിവരം അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഈ വ്യവസ്ഥ പാലിക്കാതെ ഒക്ടോബർ 29, 30 തീയതികളിൽ ഫ്രഞ്ച് പൗരനെ ഹോട്ടലിൽ താമസിപ്പിക്കുകയായിരുന്നു.

